Image

E vitara price announcement poster

E-Vitara യുടെ വിലയും മാരുതിയുടെ ഒളിച്ചുകളിയും

മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ ആയ e-vitara യെപറ്റിയുള്ള വാർത്തകളും റിവ്യൂകളും ഒക്കെ ഏറെക്കാലമായി പുറത്തു വരുന്നുണ്ടെങ്കിലും വില പ്രഖ്യാപിക്കുകയോ മാർക്കറ്റിൽ ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്യാൻ കമ്പനി മടിച്ചു നിൽക്കുകയായിരുന്നു. ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയെങ്കിലും വില പറയാതെയാണ് അത് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കമ്പനി ഒരു വിലപ്രഖ്യാപനം നടത്തിയെങ്കിലും അത് ജനത്തിന് ഒരു ഉപകാരവും ഇല്ലാത്ത രീതിയിൽ ആയി.

49kWh ബാറ്ററി പായ്ക്ക് ഉള്ള ഒരു വേരിയൻ്റും 61kWh ബാറ്ററി പായ്ക്ക് ഉള്ള രണ്ടു  വേരിയൻ്റും നേരത്തേ തന്നെ പ്രഖ്യാപിച്ച കമ്പനി വില പറഞ്ഞത് ചെറിയ ബാറ്ററി പാക്ക് ഉള്ള പ്രാഥമിക വേരിയന്റിന്റെ വില മാത്രം.  അത് ആ വേരിയൻ്റിൻ്റെ ശരിക്കുള്ള വിലയാണോ എന്ന് ചോദിച്ചാൽ അതുമല്ല. ബാറ്ററി ഒഴികെയുള്ള കാറിന്റെ വില 10.99 ലക്ഷം രൂപയാണെന്ന് പ്രഖ്യാപിക്കുകയും ബാറ്ററി, പ്രതിമാസ വാടക കരാർ പ്രകാരം ലഭ്യമാക്കുകയും ചെയ്യുന്ന സ്കീം ആണ് പ്രഖ്യാപിച്ചത്. ബാറ്ററിക്ക് കിലോമീറ്റർ 3.99 രൂപ പ്രകാരം വാടക നൽകുന്ന രീതിയിൽ ഫിനാൻസിംഗ് സ്കീം തയ്യാറാക്കുമെന്നാണ് അറിയിപ്പ്. ദിവസം 60 km ഓടുമെന്ന കണക്കാണ് അടിസ്ഥാനം എന്നും പറഞ്ഞു. Battery as a service ( BaaS) എന്ന ഈ രീതി നേരത്തെതന്നെ എംജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചിരുന്നു. ബാറ്ററി ഉൾപ്പെടെയുള്ള വില നൽകി വാഹനം വാങ്ങാനുള്ള സാധാരണ വിലയും എംജി മോട്ടോർ വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ മാരുതി അങ്ങനെ ബാറ്ററിയുടെ വില കൂടി ഉൾപ്പെടുത്തിയുള്ള വില പ്രഖ്യാപനം നടത്താത്തത് വാങ്ങാൻ കാത്തിരിക്കുന്നവരെ കൺഫ്യൂഷനിൽ ആക്കി.

GoatIt.co തുടരുന്നു:

24 മണിക്കൂർ ആയപ്പോൾ കമ്പനി പ്രത്യേക അനൗൺസ്മെൻ്റ് ഒന്നുമില്ലാതെ ഫുൾ വില ലിസ്റ്റ് (Ex Showroom) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

49kWh ബാറ്ററി പായ്ക്ക് വേരിയൻ്റ് Delta 15.99 ലക്ഷം രൂപ.

61 kWh ബാറ്ററി Zeta 17.49 ലക്ഷം രൂപ.

61 kWh ബാറ്ററി Alpha 19.79 ലക്ഷം രൂപ.

ടാറ്റ നെക്സോൺ ഇവി, എംജി വിൻസർ ഇവി എന്നിവയുടെ വിലയുടെ അടുത്താണ് ഇ-വിറ്റാരയുടെ വില.

എന്തിന് Baas 

കാറിനു മാത്രം വില നൽകുകയും ബാറ്ററിക്ക് വാടക നിരക്കിൽ പണം നൽകുകയും ചെയ്യുന്ന രീതി എംജി മോട്ടറിന് വിജയിപ്പിക്കാൻ ആയിട്ടില്ല എന്ന് വ്യക്തമായിട്ടും എന്തിനാവും മാരുതി ആ രീതി സ്വീകരിക്കുന്നത്?

പെട്രോൾ മിഡ് സൈസ് SUV മാർക്കറ്റിലെ മോഡലുകൾക്ക് ശരാശരി 11 ലക്ഷം രൂപയാണ് ബേസ് വേരിയൻ്റ് വില. ആ റേഞ്ചിൽ വില നിൽക്കുന്നു എന്ന് ആളുകളെ ബോധ്യപ്പെടുത്താനുള്ള ശ്രമം മാത്രമാണിത്. പരസ്യത്തിന് കൊള്ളാം. കസ്റ്റമർക്ക് കൊള്ളില്ല.

ഇ-വിറ്റാര, ടൊയോട്ടയിലൂടെ e-ബെല്ല ആയും വിപണിയിൽ ഉടൻ എത്തും. ഇതേ രീതി അവരും സ്വീകരിക്കാൻ ആണ് സാധ്യത.

#evitara #evitaraprice #maruti #electriccar #ebella #cretaev #windsor #be6 #baas