Image

Kushaq facelift

മസ്സാജ് ചെയ്യാം സ്കോഡ കുഷാക്കിൽ

സ്കോഡ കുഷാക്കിന്റെ (Skoda Kushaq) പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങി. 2021-ൽ വിപണിയിലെത്തിയതിന് ശേഷം ഈ എസ്‌യുവിയ്ക്ക് ലഭിക്കുന്ന ആദ്യത്തെ പ്രധാന പരിഷ്കരണമാണിത്. പുതിയ ഡിസൈൻ മാറ്റങ്ങൾ, കൂടുതൽ ഫീച്ചറുകൾ, പരിഷ്കരിച്ച ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവയ്ക്കൊപ്പം പുതിയ വകഭേദങ്ങളും (Variants) കുഷാക്കിനെ വിപണിയിൽ കൂടുതൽ കരുത്തനാക്കുന്നു.

Kushaq cabin

പുത്തൻ എക്സ്റ്റീരിയർ സ്റ്റൈലിംഗ്

വാഹനത്തിന്റെ ആകൃതിയിലും അളവുകളിലും മാറ്റമില്ലെങ്കിലും കാഴ്ചയിൽ നിരവധി പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. വെർട്ടിക്കൽ ക്രോം സ്ലാറ്റുകളോട് കൂടിയ പരിഷ്കരിച്ച മുൻ ഗ്രില്ല്, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സെഗ്‌മെന്റഡ് എൽഇഡി ഡിആർഎല്ലുകൾ (DRLs) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾക്കും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. പിന്നിൽ സെഗ്‌മെന്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, ഇല്ലുമിനേറ്റഡ് സ്കോഡ ബാഡ്ജ് എന്നിവ  ആധുനിക ലുക്ക് നൽകുന്നു.

ഇന്റീരിയറിലെ മാറ്റങ്ങൾ

Škoda Kushaq Exterior

ഡാഷ്‌ബോർഡ് ലേഔട്ടും സീറ്റുകളും പഴയ മോഡലിന് സമാനമാണെങ്കിലും, ക്യാബിൻ അനുഭവം മെച്ചപ്പെടുത്താൻ ധാരാളം പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

* വലിപ്പമേറിയ പനോരമിക് സൺറൂഫ്.

* 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം.

* പൂർണ്ണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.

* ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ആംബിയന്റ് ലൈറ്റിംഗ്, മസാജ് ഫംഗ്ഷനുള്ള രണ്ടാം നിര സീറ്റുകൾ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി.

എഞ്ചിനും പെർഫോമൻസും

കുഷാക്കിന്റെ പവർട്രെയിൻ ഓപ്ഷനുകളിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്:

* 1.0 ലിറ്റർ TSI പെട്രോൾ: 114bhp കരുത്ത് നൽകുന്ന ഈ എഞ്ചിനിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് തുടരുന്നു. എന്നാൽ പഴയ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടറിന് പകരം പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അവതരിപ്പിച്ചു.

* 1.5 ലിറ്റർ TSI പെട്രോൾ: 148bhp കരുത്തുള്ള ഈ എഞ്ചിൻ  ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് (DSG) ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ.

പുതിയ Variants

സ്കോഡ തങ്ങളുടെ വകഭേദങ്ങളുടെ പേരുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ഇവ:

* Classic+

* Signature

* Sportline

* Prestige

* Monte Carlo (ഏറ്റവും ഉയർന്ന വേരിയന്റ്).

മറ്റ് സ്പെഷ്യൽ എഡിഷനുകളെല്ലാം നിർത്തലാക്കി.