Image

Punch.ev interior

കൂടുതൽ PUNCH !

ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ് 9.69 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ പുറത്തിറക്കി. പഞ്ച് ഇവി വിപണിയിലെത്തിയ ശേഷമുള്ള ആദ്യത്തെ പ്രധാന പരിഷ്കരണമാണിത്.

ഈയിടെ അവതരിപ്പിച്ച പെട്രോൾ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൻ്റെ എക്സ്റ്റീരിയർ ഡിസൈൻ, കൂടുതൽ ഫീച്ചറുകൾ എന്നിവയ്ക്കൊപ്പം,  പുതിയ വലിയ ബാറ്ററി ഉൾപ്പെടുത്തുകയും ചെയ്തു. കരുത്തും റേഞ്ചും കൂടി. പക്ഷേ വില, മുൻപ് 9.99 ലക്ഷം മുതൽ 14.44 ലക്ഷം രൂപ വരെയായിരുന്നത് ഇപ്പോൾ 9.69 ലക്ഷം മുതൽ 12.59 ലക്ഷം രൂപ വരെയായി.

അതായത്, അടിസ്ഥാന വേരിയന്റിന് 30,000 രൂപയും, വലിയ ബാറ്ററിയുള്ള ഉയർന്ന വേരിയന്റിന് 1.85 ലക്ഷം രൂപയും കുറഞ്ഞു.

ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ്: എക്സ്-ഷോറൂം വില വിവരങ്ങൾ:

ബാറ്ററി,  വേരിയന്റ്, വില (ലക്ഷം രൂപയിൽ)

30 kWh:

Smart  9.69

Smart+ 10.29

40 kWh:

Smart+ 10.89

Adventure 11.59

Empowered 12.29

Empowered+ 12.59

Punch.ev front fascia

ബാറ്ററി പാക്കും പെർഫോമൻസും

പഞ്ച് ഇവി ഫേസ്‌ലിഫ്റ്റിൽ 30kWh, 40kWh എന്നിങ്ങനെ രണ്ട് പുതിയ ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്. ഇത് പഴയ 25kWh, 35kWh പാക്കുകൾക്ക് പകരമുള്ളതാണ്.

* റേഞ്ച്: 40kWh ബാറ്ററിക്ക് ARAI അംഗീകരിച്ച 468 കിലോമീറ്റർ റേഞ്ച് ലഭിക്കും.  (യഥാർത്ഥ സാഹചര്യത്തിൽ saadhyata 355 കി.മീ). മോട്ടോർ കരുത്ത് 129hp. ടോർക്ക് 154Nm.

30kWh ബാറ്ററിക്ക് 365 കിലോമീറ്റർ റേഞ്ചാണ് പറയുന്നത് (യഥാർത്ഥ സാഹചര്യത്തിൽ സാധ്യത 275 കി.മീ). കരുത്ത് 88hp. ടോർക്ക് 154Nm.

* വാറന്റി: വലിയ ബാറ്ററി പാക്കിന് പരിധിയില്ലാത്ത കിലോമീറ്റർ ലൈഫ് ടൈം വാറന്റി ടാറ്റ വാഗ്ദാനം ചെയ്യുന്നു. ചെറുതിന് 8 വർഷം.

* ഡ്രൈവ് മോഡുകൾ: സിറ്റി, ഇക്കോ, സ്പോർട് എന്നീ മൂന്ന് മോഡുകളും പാഡിൽ ഷിഫ്റ്ററുകൾ വഴി നിയന്ത്രിക്കാവുന്ന നാല് ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗും ഇതിലുണ്ട്.

* ചാർജിംഗ്: 65kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 26 മിനിറ്റിൽ 20-80 ശതമാനം വരെ ചാർജ് ചെയ്യാം. 15 മിനിറ്റ് ചാർജ് ചെയ്താൽ 135 കിലോമീറ്റർ യാത്ര ചെയ്യാനുള്ള ചാർജ് ലഭിക്കും.