Image

ഡിസൈനർ വിവേക് കരുണാകരൻ്റെ തങ്കം കലക്ഷൻ

ബോയ്‌സ് ക്ലബ്ബ് വരുന്നു

ഫാഷൻ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ബോൾഡ് ആകാൻ തയാറെടുക്കുകയാണ് ഇന്ത്യൻ പുരുഷന്മാർ. ഈ വർഷം ആദ്യം നടന്ന "വിരോഷ് " താര വിവാഹത്തിലൂടെ വരൻ വിജയ് ദേവരകൊണ്ട സ്വീകരിച്ച ധീരമായ ഫാഷൻ പരീക്ഷണങ്ങൾ ശ്രദ്ധനേടിയിരുന്നു. ഇതിനു തുടർച്ചയായി ഇന്ത്യയുടെ പ്രധാന ഫാഷൻ വേദിയായ ലാക്മേ ഫാഷൻ വീക്കിൽ "ബോയ്സ് ക്ലബ്" എത്തുന്നു.

മുംബൈ ലാക്മെ ഫാഷൻ വീക്കിന് ആവേശകരമായ തുടക്കം കുറിക്കാൻ ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയാണ് (FDCI) 4 ഡിസൈനർമാരെ ഉൾപെടുത്തിയ “ദി ബോയ്‌സ് ക്ലബ്ബ്” (The Boy’s Club) ഒരുക്കുന്നത്.

മാർച്ച് 19-ന് ഉച്ചയ്ക്ക് 2 മണിക്ക് ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഷോയിൽ പ്രമുഖ ഡിസൈനർമാരായ സുശാന്ത് അബ്രോൾ, ധ്രുവ് വൈഷ്, സാഹിൽ അനേജ, വിവേക് കരുണാകരൻ എന്നിവരുടെ വൈവിധ്യമാർന്ന ശേഖരങ്ങൾ അണിനിരക്കും.

വിവേക് കരുണാകരൻ്റെ കലക്ഷൻ

പരീക്ഷണങ്ങൾക്ക് 

തയ്യാറെടുക്കുന്ന പുരുഷൻ

കഴിഞ്ഞ ദശകത്തിൽ പുരുഷ ഫാഷനിൽ വൻമാറ്റങ്ങളാണ് സംഭവിച്ചതെന്ന് എഫ്‌ഡിസിഐ ചെയർമാൻ സുനിൽ സേത്തി പറഞ്ഞു. പുതിയ കാലത്തെ പുരുഷൻ വേറിട്ട പരീക്ഷണങ്ങൾക്കും നിറങ്ങൾക്കും തയ്യാറാണെന്നും, അവരുടെ ഈ മാറ്റത്തിനുള്ള ആദരമാണ് 'ബോയ്‌സ് ക്ലബ്ബ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസൈനർമാരുടെ പ്രത്യേകതകൾ

സുശാന്ത് അബ്രോൾ(Countrymade)

സ്മാരകങ്ങളുടെ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'സെനോടാഫ്' (Cenotaph) എന്ന ശേഖരമാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. കാന്ത (Kantha) വർക്കുകളും റോ-സിൽക്കും ഇതിൽ പ്രധാനമാണ്.

ധ്രുവ് വൈഷ്:

നഗരങ്ങളിലെ റോഡുകളും കെട്ടിടങ്ങളുടെ രൂപഘടനയും അടിസ്ഥാനമാക്കി 'ദി ബ്ലൂപ്രിന്റ്' എന്ന ശേഖരം അവതരിപ്പിക്കുന്നു.

സാഹിൽ അനേജ

പ്രകൃതിയിലെ മാറ്റങ്ങളെയും നിഴലുകളെയും അടിസ്ഥാനമാക്കിയുള്ള 'സ്ട്രാറ്റ' (Strata) ആണ് ഇദ്ദേഹത്തിന്റെ ഹൈലൈറ്റ്.

വിവേക് കരുണാകരൻ

ദക്ഷിണേന്ത്യയുടെ സ്വർണ്ണത്തോടുള്ള ആഭിമുഖ്യം പ്രമേയമാക്കി 'തങ്കം' എന്ന പേരിൽ റോ-സിൽക്ക്, കാഞ്ചീവരം വസ്ത്രങ്ങൾ ഇദ്ദേഹം പ്രദർശിപ്പിക്കും.