Image

വേനൽക്കാല ട്രെൻഡിൽ ഇടം പിടിച്ച മദ്രാസ് ചെക്ക് വസ്തങ്ങൾ

വേനൽക്കാലത്തെ ഫാഷൻ 'ചെക്ക്മേറ്റ്'

2026-ലെ വേനൽക്കാലം കീഴടക്കുകയാണ് 13-ാം നൂറ്റാണ്ടിലെ ഫാഷൻ വിസ്മയമായ മദ്രാസ് ചെക്കുകള്‍ (Madras Checks). ഒരുകാലത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സാധാരണക്കാരുടെ വസ്ത്രമായും അമേരിക്കയിലെ 'പ്രെപ്പി' ശൈലിയുടെ അടയാളമായും മാറിയ ഈ തുണിത്തരം ഇന്ന് ഹൈ-ഫാഷൻ ലോകത്തേക്ക് വൻ തിരിച്ചുവരവു നടത്തുകയാണ്.


മദ്രാസ് ചെക്കിൻ്റെ വർണപ്പകിട്ട് വേനൽക്കാല ഫാഷൻ ആകർഷകമാക്കുന്നു

ദുബായിലെ റൺവേകൾ മുതൽ മുംബൈയിലെയും ന്യൂയോർക്കിലെയും തെരുവുകൾ വരെ മദ്രാസ് ചെക്കുകൾ കയ്യടക്കുകയാണ്. പ്രശസ്ത ഡിസൈനറായ രാഹുൽ മിശ്രയെപ്പോലുള്ളവർ സ്ട്രക്ചേർഡ് കോർസെറ്റുകളായും ബലൂൺ സ്കർട്ടുകളായും ബ്ലേസറുകളായും രൂപം മാറ്റിയ മദ്രാസ് ചെക്ക് തുണിത്തരത്തെ ഫാഷന്റെ നടുത്തളത്തിലേക്ക് എത്തിച്ചു. ആഡംബരത്തിന്റെ പുതിയ മുഖമായി മാറുകയാണ് ഈ ലളിതമായ തുണിത്തരം.

 

എന്തുകൊണ്ടാണ് ട്രെൻഡിങ് ?

 

വെറുതെ ഭംഗിയുള്ള തുണി മാത്രമല്ല മദ്രാസ് ചെക്ക്; കഠിനമായ ചൂടിനെ പ്രതിരോധിക്കാനുള്ള വഴി കൂടിയാണ്. കൈത്തറിയിൽ നെയ്തെടുക്കുന്നവയാണ് യഥാർത്ഥ മദ്രാസ് ചെക്ക്. ഇതിലെ സൂക്ഷ്മ സുഷിരങ്ങൾ വായുസഞ്ചാരം സുഗമമാക്കുന്നു.

പഴയകാലത്ത് പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ചിരുന്നതിനാൽ, കഴുകുമ്പോൾ നിറങ്ങൾ അല്പം പടർന്ന് പരസ്പരം ചേരുമായിരുന്നു. 'ബ്ലീഡിംഗ് മദ്രാസ്' എന്നറിയപ്പെടുന്ന ഈ ശൈലി ഇന്ന് വിന്റേജ് ലുക്കിന്റെ അടയാളമാണ്.


പുരുഷ ഫാഷനിലും മദ്രാസ് ചെക്ക് തരംഗം

2026-ൽ 'ഫ്യൂഷൻ കോച്ചർ' തരംഗമെന്ന നിലയിൽ മദ്രാസ് ലുങ്കികൾ സ്റ്റൈലിഷ് സ്കർട്ടുകളായും, സെറി ചെക്കുകൾ ബോർഡറായി വരുന്ന സാരികളായും വിപണിയിലുണ്ട്.

 

എങ്ങനെ സ്റ്റൈൽ ചെയ്യാം?


ഒരേ പാറ്റേണിലുള്ള ഷർട്ടും ട്രൗസറും ആയി മദ്രസ് ചെക്ക് കോ-ഓർഡ് സെറ്റുകൾ ധരിക്കുന്നത് വളരെ സ്മാർട് ലുക്ക് നൽകും. ജോലിസ്ഥലത്തും യാത്രകളിലും ഇത് ഒരേപോലെ ഇണങ്ങും.

നോറ ഫത്തേഹി, ഡയാന പെന്റി എന്നീ താരങ്ങളുടെ സ്റ്റൈലിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ബ്രാലെറ്റുകളോ ആഭരണങ്ങൾ തുന്നിച്ചേർത്ത ട്രൗസറുകളോ പരീക്ഷിക്കാം.

മദ്രാസ് സ്കർട്ടുകൾക്കൊപ്പം ലളിതമായ റിബ്ഡ് ടീ ഷർട്ടുകളോ ഷീർ ദുപ്പട്ടകളോ ഉപയോഗിക്കുന്നത് ജെൻ സീ തലമുറയുടെ പ്രിയപ്പെട്ട ശൈലിയാണ്.

ചുരുക്കത്തിൽ, 2026-ലെ വേനൽക്കാല ഫാഷൻ ട്രെൻഡ് ഒരേസമയം വർണാഭവും പൈതൃകത്തെ ഉൾക്കൊള്ളുന്നതുമാണ്. ഒപ്പം നിങ്ങളെ വിയർപ്പിൽ നിന്നും രക്ഷിക്കുകയും ചെയ്യും!