Image

കാൻ റെഡ് കാർപറ്റിൽ മലയാളി താരം കല്യാണി പ്രിയദർശൻ

കാനിൽ തിളങ്ങി കല്യാണിയും പിന്നിലെ ഡയമണ്ടും

ലോക എന്ന ഒറ്റ സിനിമയിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. ഇന്ത്യൻ സിനിമയിലെ ആദ്യ സ്ത്രീ– സൂപ്പർഹീറോ കഥാപാത്രമെന്ന വിശേഷണവും ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വൻവിജയവും കല്യാണിക്ക് ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമാ വ്യവസായ രംഗത്ത് വമ്പിച്ച താരമൂല്യം സമ്മാനിച്ചു.

ലോക സിനിമാ വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള കല്യാണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. ആദ്യമായാണ് രാജ്യാന്തര വേദിയായ കാനിൽ താരം എത്തുന്നതെങ്കിലും അരങ്ങേറ്റത്തിൽ തന്നെ വേറിട്ട ശ്രദ്ധ നേടാനും അഭിനന്ദനങ്ങൾ സ്വന്തമാക്കാനും കല്യാണിക്ക് കഴിഞ്ഞു. 

ബോളിവുഡ് താരം ആലിയ ഭട്ട് കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങിയ സ്ഥാനത്താണ് ഏറെക്കുറെ പുതുമുഖമെന്നു തന്നെ പറയാവുന്ന കല്യാണിക്ക് ബോളിവുഡ് ഫാഷൻ വിദഗ്ധരുടെയും ഓൺലൈൻ വിർശകരുടെയും ‘അപ്രൂവലും അഭിനന്ദനവും’ ലഭിക്കുന്നത്.


മഞ്ഞ വൺ ഷോൾഡർ ടോപും ഡ്രേപ്ഡ് സ്കർട്ടും ധരിച്ച താരം ഹൈഹീൽസ് ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടു


ഡ്രാമ ഇല്ലാതെ കല്യാണി; മുഖ്യം കംഫർട്ട്

കാനിൽ എത്തിയ ആദ്യ ദിവസം തന്നെ തന്റെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് കല്യാണി വ്യക്തമാക്കി. മഞ്ഞ നിറത്തിലുള്ള വൺ-ഷോൾഡർ ടോപ്പും വെള്ള മിഡി സ്കർട്ടുമാണ് താരം ധരിച്ചത്. ഹൈഹീൽസ് ഒഴിവാക്കി ഡിയോർ (Dior) ഫ്ലാറ്റ്സ് ധരിച്ചത് സ്‌റ്റൈലിനു പകരം സൗകര്യത്തിനും ലാളിത്യത്തിനുമാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കുന്നതായി.


വെള്ള മോണോക്രോം ലുക്കിൽ കല്യാണി

പിന്നീട് ഇന്ത്യ പവലിയനിൽ നടന്ന ചടങ്ങിൽ പൂർണ്ണമായും വെള്ള നിറത്തിലുള്ള മോണോക്രോം വസ്ത്രങ്ങളിലാണ് കല്യാണി പ്രത്യക്ഷപ്പെട്ടത്. സ്ലീവ്‌ലെസ് ബ്ലേസറും ലോങ്ങ് സ്കർട്ടുമടങ്ങുന്ന വേഷം താരത്തിന് മനോഹരമായ ലുക്ക് നൽകി. ഒപ്പം കല്യാൺ ജ്വല്ലേഴ്സിന്റെ വജ്രാഭരണങ്ങളും ധരിച്ചു.

മേളയുടെ പ്രധാന ആകർഷണമായ റെഡ് കാർപെറ്റിൽ 'ഇത്ര' (Itrh) ഡിസൈൻ ചെയ്ത പർപ്പിൾ, ബ്ലാക്ക് ഗൗണിലാണ് കല്യാണി എത്തിയത്. എന്നാൽ ഫാഷൻ ലോകം ശ്രദ്ധിച്ചത് താരത്തിൻ്റെ ബാക്ക് നെക്ലേസ്. കല്യാൺ ജ്വല്ലറി ഒരുക്കിയ നീളൻ ഡയമണ്ട് ചെയിൻ അതിമനോഹരമായി സ്റ്റൈൽ ചെയ്ത് ബാക്ക് ചെയിൻ രൂപത്തിൽ ധരിക്കുകയായിരുന്നു കല്യാണി.


കല്യാണി ധരിച്ച ബാക്ക് നെക്ലേസ് കാൻ റെഡ് കാർപറ്റിലെ സ്റ്റൈൽ സ്റ്റേറ്റ്മെൻ്റായി


ഈ വ്യത്യസ്തമായ ശൈലി സമൂഹമാധ്യമങ്ങളിൽ കൈയടി നേടി. സ്വാഭാവിക സൗന്ദര്യത്തിന് ഊന്നൽ നൽകുന്ന മിതമായ മേക്കപ്പും ലളിതമായ ഹെയർസ്റ്റൈലുമായിരുന്നു കല്യാണിയുടെ എല്ലാ ലുക്കുകളുടെയും പ്രത്യേകത.